07-sob-rajesh
രാജേഷ്

പന്തളം : വീട്ടുമുറ്റത്തെ കിണറ്റിൽ മധ്യവയസ്‌കനെ മരിച്ചനിലയിൽ കാണപ്പെട്ടു. പന്തളം താന്നല്ലൂർ മൂലയിൽ ഇടപ്പുരയിൽ വീട്ടിൽ പരേതനായ പരമേശ്വരൻ ആചാരിയുടെ മകൻ രാജേഷ് (52) ആണ് മരി​ച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതിന് സുഹൃത്ത് ജോസ് അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ രാജേഷി​നെ കാണാനായി​ല്ല. വീട്ടുമുറ്റത്തുള്ള കിണറിന്റെ വലമാറി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട് നോക്കിയപ്പോൾ കിണറ്റിൽ ചെരിപ്പ് പൊങ്ങി​ കി​ടക്കുന്നത് കണ്ടു. ഉടൻ പന്തളം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അടൂരിൽ നിന്ന് ഫയർഫോഴ്‌സെത്തി മൃതദേഹം പുറത്തെടുത്തു. അവിവാഹിതനായ രാജേഷ് വീട്ടിൽ തന്നിച്ചായി​രുന്നു താമസം. പന്തളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് സമീപം സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ശനിയാഴ്ച രാത്രി 11 വരെ കൂട്ടുകാരോടൊപ്പം ഉണ്ടായിരുന്നതായി​ പൊലീസ് പറഞ്ഞു.