dhivya
വിദ്യ

കോന്നി : സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവതി മരിച്ചു. മങ്ങാരം കൂടിഞ്ഞിമൂലയിൽ പ്രവീണിന്റെ ഭാര്യ വിദ്യ (28) ആണ് മരിച്ചത്. മാരൂർപാലം - അരുവാപ്പുലം റോഡിലെ കുന്നിൻപുറത്തു കയറ്റത്താണ് അപകടം. ഞായറാഴ്ച്ച വൈകിട്ട് 4ന് ഭർത്താവുമൊത്ത് ഡ്രൈവിംഗ് പഠിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൊടിഞ്ഞിമൂല ഗോപാലകൃഷ്‌ണൻ ആചാരിയുടെ മകളാണ്. മക്കൾ: പ്രണവ്, പല്ലവി. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ.