dead
ടി.എൻ.തോമസ്

കോന്നി : സാമൂഹ്യ പ്രവർത്തകൻ വകയാർ താന്നിവിളയിൽ ടി.എൻ.തോമസ് ( 88 ) നിര്യാതനായി. വകയാർ സെന്റ് തോമസ് യു.പി സ്കൂളിലെ റിട്ടയേർഡ് ഹെഡ് മാസ്റ്ററാണ്. ഭാര്യ സാറാമ്മ തോമസ് , മക്കൾ: ജിജി വർഗീസ്, സിസി റേച്ചൽ തോമസ്. മരുമക്കൾ: ഫാദർ വി.എസ്. വർഗീസ്, അനീഷ് ലൂക്ക്, ചെറുമക്കൾ: സാം, അഞ്ജു, അനു, സിറിൽ. സംസ്കാരം ഇന്ന് 1 ന് പൂവൻപാറ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. നാട്ടിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിനും ഇത്തരം പന്നികളെ വനംവകുപ്പ് അനുമതിയോടെ മറവു ചെയ്യണം എന്നുള്ള സുപ്രധാന വിധി നേടിയതും തെരുവുനായകളുടെയും പേപ്പട്ടിയുടെയും കടിയേൽക്കുന്നവർക്കുള്ള ചികിൽസ ചെലവും നഷ്ടപരിഹാരത്തുകയും ലഭിക്കുന്നതിനും അനുമതി ലഭിച്ചതും ഇദ്ദേഹം നൽകിയ നിവേദങ്ങളിലൂടെയാണ്. ബ്ലാമൂട്ട കടിച്ച കുട്ടികളെ അംഗൻ വാടിയിൽ നിന്ന് ഇറക്കി വിട്ട സംഭവം മനുഷ്യാവകാശ കമ്മിഷന്റ് ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. അൻപതോളം സാമൂഹിക വിഷയങ്ങളിൽ ഇടപെട്ട് ജനങ്ങൾക്ക് നീതി ലഭിക്കുന്നതിനായി പ്രവർത്തിച്ചിട്ടുണ്ട്.