കോഴഞ്ചേരി : ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് റോഡ് വികസനത്തിന് കോഴഞ്ചേരി ഡിവിഷനിൽ അനുവദിച്ച 2.77കോടി ചെലവാക്കി. 13 റോഡുകളാണ് ഏറ്റെടുത്തത്. അയിരൂർ, കോഴഞ്ചേരി, തോട്ടപ്പുഴശേരി, എഴുമറ്റൂർ, ചെറുകോൽ ഗ്രാമപഞ്ചായത്തുകളിലായി ഒൻപത് റോഡുകളുടെ നിർമ്മാണം പൂർത്തിയായി. നാല് റോഡുകളുടെ നിർമ്മാണം പുരോഗമിക്കുന്നു.
അയിരൂർ
മാതാപ്പാറ കുരിശ് - വേലംപടി റോഡ് (18 ലക്ഷം), കൊണ്ടൂർ - കെണ്ടേത്ര റോഡ് (23 ലക്ഷം), വൈദ്യശാലപ്പടി - ഉടുമല സഖ്യം റോഡ് (10.86 ലക്ഷം), വെട്ടിക്കാട് - ചിറപ്പുറം റോഡ് (14.27ലക്ഷം), ചൂളപ്പടി -വെട്ടിക്കാട് റോഡ് (9.23 ലക്ഷം), വാര്യത്ത് പടി - പന്നിക്കുന്ന് റോഡ് (25 ലക്ഷം, നിർമ്മാണം നടക്കുന്നു), പൊടിപ്പാറ - പനംപ്ലാക്കൽ റോഡ് 20 ലക്ഷം. നിർമ്മാണം നടക്കുന്നു)
കോഴഞ്ചേരി
കൊല്ലിരേത്ത് പടി - വായനശാല റോഡ് (16.44 ലക്ഷം), മേലുകര - തുണ്ടിയിൽ കടവ് റോഡ്
(10 ലക്ഷം).
തോട്ടപ്പുഴശ്ശേരി
അരുവിക്കുഴി - കുംഭംകുഴി റോഡിന്റെയും (15 ലക്ഷം) പനച്ചേരി മുക്ക് - കുറിയന്നൂർ റോഡിന്റെയും (14.02 ലക്ഷം) നിർമ്മാണം നടക്കുന്നു.
എഴുമറ്റൂർ
ഇരുമ്പുകുഴി - വെള്ളയിൽ റോഡ് 15 ലക്ഷം
ചെറുകോൽ
പുതിയത്ത് - ചാണ്ണമംഗൽ - നാരങ്ങാനം റോഡ് 20 ലക്ഷം.