photo
പ്രദീപ്

തിരുവല്ല: ലിബിയയിൽ മരിച്ച മണിപ്പുഴ തുതിക്കാട്ടുപറമ്പിൽ അപർണ്ണയിൽ ടി.എസ് പ്രദീപി (48) ന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ നടക്കും. ജനുവരി 16ന് ലൈബീരിയയിലെ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ച പ്രദീപ് 31ന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്നാണ് മരിച്ചതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. പരേതരായ സുകുമാരന്റെയും കമലമ്മയുടെയും മകനാണ്. തിരുവല്ല കച്ചേരിപ്പടിയിൽ അപർണ്ണ എന്റർപ്രൈസസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ഭാര്യ: തിരുവല്ല കൊട്ടൂരത്തിൽ കുടുംബാംഗം രാധിക. മകൾ: അപർണ്ണ പ്രദീപ്.