തിരുവല്ല: എസ്.എൻ.ഡി.പി. യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെ യുവതീ യുവാക്കൾക്കുള്ള വിവാഹപൂർവ കൗൺസലിംഗ് കോഴ്‌സ് 12, 13 തീയതികളിൽ യൂണിയൻ ഒാഡിറ്റോറിയത്തിൽ നടക്കും. കുടുംബബന്ധങ്ങളിലും ദാമ്പത്യജീവിതത്തിലും ഉണ്ടാകുന്ന പ്രശ്‌നങ്ങളെ സമചിത്തതയോടെ അഭിമുഖീകരിച്ച് സന്തുഷ്ടജീവിതം നയിക്കുന്നതിന് പ്രാപ്തരാക്കുന്ന ഈ കോഴ്‌സിൽ അവിവാഹിതരായ യുവതീയുവാക്കളും അടുത്തകാലത്ത് വിവാഹിതരായ ദമ്പതികളും പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ അറിയിച്ചു. മുൻകൂർ രജിസ്‌ട്രേഷൻ ചെയ്യുന്നവർക്ക് മാത്രം പ്രവേശനം. ഫോൺ: 0469 2700093, ഇ മെയിൽ - sndpuniontvla@gmail.com.