തിരുവല്ല: നഗരത്തിൽ വ്യാപാരികൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നേരെയുള്ള അതിക്രമങ്ങളിലും പൊടിയാടി - തിരുവല്ല റോഡ് നവീകരണത്തിൽ ഉണ്ടാകുന്ന കാലതാമസത്തിലും വ്യാപാരി വ്യവസായി സമിതിയോഗം പ്രതിഷേധിച്ചു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ വ്യാപാരികൾക്കും നിരവധി വ്യാപാര സ്ഥാപനങ്ങൾക്കും നേരെ ആക്രമണം ഉണ്ടായി. അക്രമികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ പൊലീസും നഗരസഭാധികൃതരും തയ്യാറാകണം. പൊടിയാടി മുതൽ തിരുവല്ല വരെയുള്ള റോഡ് നവീകരണം മൂലം യാത്രക്കാരെപ്പോലെ ഇരുവശങ്ങളിലുമുള്ള വ്യാപാരികളും ബുദ്ധിമുട്ടുന്നു. പരിഹാരമുണ്ടായില്ലെങ്കിൽ സമരം ആരംഭിക്കാൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ്‌ പ്രസാദ് എ.പി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ക്ലാരമ്മ കൊച്ചീപ്പൻ മാപ്പിള, ട്രഷറർ വിപിൻനാഥ് വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.