ചെങ്ങന്നൂർ: എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയൻ നടപ്പിലാക്കുന്ന വെള്ളാപ്പള്ളി നടേശൻ സ്നേഹംഭവനം പദ്ധതിയിൽ നിർമ്മാണം പൂർത്തീകരിച്ച 11-ാമത് വീടിന്റെ താക്കോൽദാനം നാളെ വൈകിട്ട് 3 ന് യോഗം വൈസ് പ്രസിഡന്റ് തുഷാർവെള്ളാപ്പള്ളി നിർവഹിക്കും.
വെള്ളാപ്പള്ളി നടേശൻ യോഗം ജനറൽസെക്രട്ടറി പദത്തിന്റെ 25 വർഷം പൂർത്തീകരിച്ച ആഘോഷത്തിന്റെ ഭാഗമായി യൂണിയൻ വനിതാസംഘമാണ് വീടിന്റെ നിർമ്മാണം ഏറ്റെടുത്തത്.
73-ാം നമ്പർ എസ്.എൻ.ഡി.പി.യോഗം കാരയ്ക്കാട് ശാഖാഅംഗവും വിധവയുമായ യമുനാബിനുവിനാണ് വീടുവച്ചുനൽകുന്നത്. വീടിന്റെ നിർമ്മാണത്തിനിടയിൽ യമുനയുടെ ഭർത്താവും ഭർതൃപിതാവും മരണമടഞ്ഞിരുന്നു.
കൊവിഡ് പശ്ചാത്തലത്തിൽ യൂണിയൻ ഒാഫീസിനോട് ചേർന്നുള്ള സരസകവി മൂലൂർ സ്മാരകഹാളിൽ നടക്കുന്ന താക്കോൽദാന ചടങ്ങിൽ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി, വൈസ് ചെയർമാൻ രാഖേഷ് കോഴഞ്ചേരി, കൺവീനർ അനിൽ പി.ശ്രീരംഗം, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഐഷാപുരുഷോത്തമൻ, വൈസ് പ്രസിഡന്റ് ശ്രീകുമാരി ഷാജി, സെക്രട്ടറി റീന അനിൽ, ട്രഷറർ സുഷമാരാജേന്ദ്രൻ, കോഡിനേറ്റർ ശ്രീകലാസന്തോഷ്, യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, എസ്.ദേവരാജൻ, ബി.ജയപ്രകാശ് തൊട്ടാവാടി, സുരേഷ് വല്ലന, കെ.ആർ.മോഹനൻ കൊഴുവല്ലൂർ, അനിൽ കണ്ണാടി എന്നിവർ പ്രസംഗിക്കും. വനിതാസംഘം യൂണിയൻ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിന്ദു മണിക്കുട്ടൻ, സൗദാമിനി, ശാലിനി ബിജു, ലതിക പ്രസാദ്, ശാന്തകുമാരി ടീച്ചർ, കേന്ദ്രസമിതി പ്രതിനിധി അംഗങ്ങളായ ഓമനാഭായി, ശോഭനാ രാജേന്ദ്രൻ, ശ്രീദേവി കെ.എസ്., യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ദേവദാസ് രവീന്ദ്രൻ, വൈസ് പ്രസിഡന്റ് ഷോൺ മോഹൻ, സെക്രട്ടറി രാഹുൽരാജ്, സൈബർസേന യൂണിയൻ ചെയർമാൻ പ്രദീപ് ചെങ്ങന്നൂർ, വൈദികസമിതി യൂണിയൻ ചെയർമാൻ സൈജു പി.സോമൻ, വൈസ് ചെയർമാൻ സജിത്ത് എം.എസ്., കൺവീനർ ജയദേവൻ കെ.വി., എന്നിവർ പങ്കെടുക്കും.