church
കുളക്കാട് കൺവെൻഷൻ ഡോ. ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പൊലിത്ത ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: സ്വാർത്ഥത വെടിഞ്ഞ് ദൈവത്തിനും ദൈവരാജ്യത്തിനും വേണ്ടി യത്നിക്കുന്നവരാകണം നാം ഓരോരുത്തരുമെന്ന് ഡോ. ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പൊലിത്ത പറഞ്ഞു. തിരുവല്ല, മഴുവങ്ങാട് 117-ാമത് കുളക്കാട് കൺവെൻഷൻ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഫാ. ജെറി കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ഫാ. റോയി ജോർജ് കട്ടച്ചിറ വചന ശുശ്രൂഷ നിർവഹിച്ചു. ഗ്രിഗോറിയൻ ഗോസ്പൽ ടീം ഗാനശുശ്രൂഷ നടത്തി.കമാണ്ടർ മോഹനൻ ചെറിയാൻ, ഷെവലിയർ അലക്സാണ്ടർ ജേക്കബ്, ജിനു വർഗീസ്, വർഗീസ് പി. വർഗീസ്, ജിജി സഖറിയ എന്നിവർ നേതൃത്വം നൽകി. നാളെ കൺവൻഷൻ സമാപിക്കും.