അടൂർ : കെ.എസ് .യു പത്തനംതിട്ട ജില്ലാ മുൻ ജനറൽ സെക്രട്ടറിയും സജീവ കോൺഗ്രസ്‌ പ്രവർത്തകയുമായിരുന്ന ജയലക്ഷ്മി ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ഏഴംകുളം ഏരിയ പ്രസിഡന്റ് സി പ്രമോദ് കുമാർ ജയലക്ഷ്മിയെ പാർട്ടിലേക്ക് സ്വീകരിച്ചു.. ബിജെപി അടൂർ മണ്ഡലം വൈസ് പ്രസിഡന്റും ഏഴംകുളം ടൗൺ വാർഡ് മെമ്പറുമായ ഷീജ എസ്, ഏഴംകുളം ഏരിയ ജനറൽ സെക്രട്ടറി ജയകൃഷ്ണൻ കുളപ്പുറത്ത്,സി.കെ മധു, രതീഷ്. ആർ, ശരത് കുമാർ എന്നിവർ പങ്കെടുത്തു