പ്രമാടം : മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി പ്രമാടം ഗ്രാമപഞ്ചായത്തിലെ പൊക്കിട്ടാറ ജംഗ്ഷനിൽ മിനി മാലിന്യ ശേഖരണ കേന്ദ്രം സ്ഥാപിച്ചു. മാലിന്യങ്ങൾ നിറഞ്ഞും കാടുമൂടിയും കിടന്ന സ്ഥലം തൊഴിലുറപ്പ് തൊഴിലാളികളും ഹരിത കർമ്മസേനാ അംഗങ്ങളും ചേർന്ന് ശുചീകരിച്ചു. വാർഡ് മെമ്പർ ലിജ ശ്രീപ്രകാശ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.