elank
ചൂരക്കോട് ഇലങ്കത്തിൽ ശ്രീ ഭദ്രകാളി നവഗ്രഹ ക്ഷേത്രത്തിൽ നിന്നുള്ള ചികിത്സാ ധനസഹായ വിതരണോദ്ഘാടനം ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ നിർവ്വഹിക്കുന്നു.

അടൂർ : ലക്ഷങ്ങൾ വിലവരുന്ന പത്ത് സെന്റ് ഭൂമി ക്ഷേത്രത്തിന് സൗജന്യമായി കൈമാറി.ചൂരക്കോട് പറങ്കിമാംവിളയിൽ ഗീതാ സുന്ദരേശനും കുടുംബവുമാണ് ചൂരക്കോട് ഇലങ്കത്തിൽ ശ്രീഭദ്രകാളി നവഗ്രഹ ക്ഷേത്രത്തിനായി ഭൂമി നൽകിയത്. ക്ഷേത്രത്തിനോട് ചേർന്നുകിടന്ന ഭൂമിയാണ് നൽകിയത്. ക്ഷേത്രത്തിലെ നവാഹയജ്ഞത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് പ്രമാണം രജിസ്റ്റർ ചെയ്ത് കൈമാറിയത്. ഭർത്താവ് സുന്ദരേശനും മകൾ ശ്രീദേവിക്കുമൊപ്പം മുംബയിലാണ് ഗീതാ സുന്ദരേശൻ താമസിക്കുന്നത്. നിലവിലെ വില അനുസരിച്ച് സെന്റിന് ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന ഭൂമിയാണിത്. ക്ഷേത്രത്തിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള കെട്ടിടം പണിക്കായി ഇൗ സ്ഥലം ഉപയോഗിക്കാനാണ് ക്ഷേത്രഭരണസമിതിയുടെ തീരുമാനം. നിരവധി ക്ഷേമപ്രവർത്തനങ്ങൾ നടത്തിവരുന്ന ക്ഷേത്രമാണ് ചൂരക്കോട് ഇലങ്കത്തിൽ ഭദ്രകാളീ നവഗ്രഹക്ഷേത്രം. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ചികിത്സാ ധനസഹായമായി രണ്ട് പേർക്ക് അയ്യായിരം രൂപ വീതം വിതരണം ചെയ്തു. ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്‌ സദാശിവൻ. സെക്രട്ടറി ശ്രീകുമാർ, ഖജാൻജി അനികുമാർ, വൈസ് പ്രസിഡന്റ്‌ തുളസീധരൻ, ജോയിന്റ് സെക്രട്ടറി രാജുക്കുട്ടൻ, കമ്മിറ്റി അംഗങ്ങളായ സന്തോഷ്‌, ബിനു കൈലാസം, മനോഹരൻ, പ്രമോദ്, രാജീവ്‌, ഗോപകുമാർ, ബിനു, ലീലമണി, ശ്രീദേവി, ശ്രീകല, രതീഷ് എന്നിവർ പങ്കെടുത്തു.