youth
മൈനിംഗ് ആൻഡ്‌ ജിയോളജി വകുപ്പിന്റെ അടൂരിലെ ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ നടത്തിയ ധർണ്ണ ജില്ലാ പ്രസിഡന്റ് എം. ജി. കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ: താലൂക്കിലെ മണ്ണുകടത്ത് സംഘത്തിന്റെ ഇടനിലക്കാരായി പ്രവർത്തിക്കുന്നതിന് മാത്രം തുറന്നുവച്ചിരിക്കുന്ന ഓഫീസായി മൈനിംഗ് ആൻഡ്‌ ജിയോളജി വകുപ്പിന്റെ അടൂരിലെ ഓഫീസ് മാറിയെന്ന് യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ എം.ജി കണ്ണൻ കുറ്റപ്പെടുത്തി.യൂത്ത് കോൺഗ്രസ്‌ അടൂർ,പെരിങ്ങനാട് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഒാഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരൾച്ചയും കുടിവെള്ള ക്ഷാമവും നേരിടുമ്പോൾ ഒരു മാനദണ്ഡവുമില്ലാതെ ലോഡുകണക്കിന് മണ്ണ് കടത്തികൊണ്ട് പോകുന്നതിനുള്ള അനുവാദം നൽകുകയാണെന്നും അതേസമയം അത്യാവശ്യമായി മാറ്റേണ്ട സാധാരണക്കാരൻ അപേക്ഷയുമായി എത്തിയാൽ നൂലാമാലകൾ പറഞ്ഞ് ഓഫീസിൽ കയറ്റി ഇറക്കുകയാണെന്നും ആക്ഷേപമുണ്ട്. മറിച്ച് ഇടനിലക്കാർ വഴി ആണെങ്കിൽ ഒരു പ്രശ്നവും ഉന്നയിക്കാറില്ല ഇതാണ് നിലവിലെ സ്ഥിതിയെന്നും യൂത്ത് കോൺഗ്രസ്‌ ആരോപിച്ചു. യൂത്ത് കോൺഗ്രസ്‌ പെരിങ്ങിനാട് മണ്ഡലം പ്രസിഡന്റ്‌ ക്രിസ്റ്റോ അദ്ധ്യക്ഷനായിരുന്നു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഷിബു ചിറക്കരോട്ട്, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഗോപു കരുവാറ്റ, നിതീഷ് പന്നിവിഴ, അരവിന്ദ് ചന്ദ്രശേഖർ,എബി തോമസ്,അഖിൽ പന്നിവിഴ,ശ്രീലക്ഷ്മി ബിനു, അൽത്താഫ് റഷീദാലി, സജൻ വി. പ്രിൻസ്,ബിബി വർഗീസ്,ടിറ്റോ ബിൻസി,വിമൽ തോമസ്, സജു എന്നിവർ സംസാരിച്ചു.