മല്ലപ്പള്ളി : എഴുമറ്റൂർ കാരമല മലങ്കോട്ടക്കാവ് ക്ഷേത്ര റോഡിൽ നിറുത്തിവച്ചിരുന്ന സ്കൂട്ടുറുകളിൽ ജീപ്പ് തട്ടി അപകടം. എഴുമറ്റൂർ കാരമല വീട്ടിൽ സുനിമോൾ, തോമ്പിൽ പാറയിൽ വീട്ടിൽ ഉദയകുമാരി എന്നിവരുടെ സ്കൂട്ടറുകളിലാണ് മാവേലിക്കര ചുനക്കര നോർത്ത് കരുശിങ്കൽ വീട്ടിൽ ഗോഡ് വിൻ ചെറിയാന്റെ ജീപ്പ് തട്ടിയത്. സ്കൂട്ടറുകൾ പറമ്പിലെ കുഴിയിലേക്ക് വീണു. ജീപ്പ് മരത്തിൽത്തട്ടി നിൽക്കുകയായിരുന്നു. ആർക്കും പരിക്കില്ല.