
പത്തനംതിട്ട : പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന ദുർബല വിഭാഗങ്ങളുടെ പുനരധിവാസ പദ്ധതിയിലേക്ക് ജില്ലയുടെ പരിധിയിലുള്ള നായാടി, വേടൻ, കള്ളാടി, അരുന്ധതിയാർ/ചക്ലിയൻ എന്നീ വിഭാഗത്തിൽപ്പെട്ടവരിൽ നിന്ന് കുറഞ്ഞത് 25 സെന്റ് കൃഷിഭൂമി വാങ്ങുന്നതിന് പത്ത് ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം 50,000 രൂപയിൽ അധികരിക്കുവാൻ പാടില്ല. താൽപര്യമുള്ളവർ ഈമാസം 18ന് മുൻപ് ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0468 2322712.