appli

പത്തനംതിട്ട: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ ആലപ്പുഴ, എറണാകുളം,തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേക്ക് 2022 - 23 അദ്ധ്യയന വർഷം അഞ്ചാം ക്ലാസ്സിലേക്കുള്ള വിദ്യാർത്ഥികളുടെ പ്രവേശനത്തിനായി അപേക്ഷക്ഷണിച്ചു. കുടുംബവാർഷിക വരുമാനം 100,000 രൂപയോ അതിൽ കുറവുള്ളതോ ആയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ പത്തനംതിട്ട ജില്ലയിൽ സ്ഥിരതാമസമാക്കിയിട്ടുള്ളവരും നടപ്പുവർഷം അഞ്ചാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നതുമായ പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾ ജാതി, വരുമാനം പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം മാർച്ച് 10നകം ജില്ലാപട്ടിക ജാതി വികസന ഓഫീസിലോ ബന്ധപ്പെട്ട ബ്ലോക്ക്/മുൻസിപ്പാലിറ്റി പട്ടികജാതിവികസന ഓഫീസിലോ അപേക്ഷ സമർപ്പിക്കാം. അപേക്ഷയുടെ മാതൃക ജില്ലാ/ ബ്ലോക്ക്/മുൻസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ നിന്നോ www.scdd.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ ലഭിക്കും. വിവരങ്ങൾക്ക് ഫോൺ: 0468 2322712.