catch
മൂർഖന്റെ മാളത്തിൽ നിന്നും കണ്ടെടുത്ത മുട്ടകളുമായി പ്രിജേഷ് ചമ്പക്കുളം

തിരുവല്ല: വിരിയാറായ 30 മുട്ടകളുമായി മൂർഖനെ പാമ്പ് വിദഗ്ദ്ധൻ പ്രിജേഷ് ചക്കുളം പിടികൂടി. പെരിങ്ങര സ്വാമിപാലത്ത് കുഴിവേലിപ്പുറം വീട്ടിൽ ഉമ്മൻ കെ.തോമസിന്റെ പുരയിടത്തിൽ ഇന്നലെ രാവിലെ കണ്ട മൂർഖൻ പാമ്പ് വീട്ടുകാരെ കുറേനേരം മുൾമുനയിലാക്കി. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് മുൻ ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ സ്ഥലത്തെത്തി റാന്നി ഫോറസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ടു. അവിടെനിന്ന് ലഭിച്ച നിർദ്ദേശമനുസരിച്ച് പാമ്പിനെ പിടിക്കാൻ ലൈസൻസുള്ള നീരേറ്റുപുറം സ്വദേശിയായ പ്രിജേഷിനെ ഉടൻതന്നെ കുഴിവേലിപ്പുറത്ത് എത്തിച്ചു. പുരയിടത്തിലെ കൽക്കെട്ടിൽ ഒളിച്ച അഞ്ചടിയോളം നീളമുള്ള പാമ്പിനെ പ്രജീഷ് പിടികൂടി ചാക്കിലാക്കി. കൽക്കെട്ടിനിടയിൽ നിന്ന് മുപ്പതോളം പാമ്പിൻ മുട്ടകളും കണ്ടെടുത്തു. 10 വർഷത്തോളമായി പാമ്പുപിടിത്തം നടത്തുന്ന പ്രീജേഷ് സിനിമയിലെ ആനിമൽ ട്രെയിനർ കൂടിയാണ്. പാമ്പിനെയും മുട്ടകളെയും വനംവകുപ്പ് അധികൃതർക്ക് നൽകുമെന്ന് പ്രിജേഷ് പറഞ്ഞു.