തിരുവല്ല: ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ജല അതോറിറ്റി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പാറശാല പരശുവയ്ക്കൽ ചരിഞ്ഞകാലാ തെക്കേക്കൂറ്റ് പുത്തൻവീട്ടിൽ ആർ.പി. ബിജുവാണ് (43) അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച ഓഫിസിൽ വച്ചാണ് സംഭവം. മേൽ ഉദ്യോഗസ്ഥർക്ക് ഉദ്യോഗസ്ഥ നൽകിയ പരാതി പൊലീസിന് കൈമാറിയിരുന്നു.