 
ഓമല്ലൂർ: പടിഞ്ഞാറെ മുണ്ടകൻ പാടത്തെ കൊയ്ത്തുൽസവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒാമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്, കൃഷിഭവൻ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവ ചേർന്നാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. 10 ഹെക്ടർ പാടത്താണ് നെല്ല് വിളഞ്ഞത്.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വളവിനാൽ, ഇലന്തൂർ ബ്ളോക്ക് പഞ്ചായത്തംഗം വി.ജി ശ്രീവിദ്യ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ
അമ്പിളി, ഓമല്ലൂർ കൃഷി ഓഫീസർ അനിൽ കുമാർ,രഞ്ജു, പാടശേഖര സമിതി പ്രസിഡന്റ് പ്രസന്നകുമാരൻ, സെക്രട്ടറി രാജേഷ് നായർ തുടങ്ങിയവർ പങ്കെടുത്തു.