 
പത്തനംതിട്ട : ജില്ലയുടെ ശിൽപിയായ കെ.കെ.നായരുടെ ഒൻപതാമത് അനുസ്മരണം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ നേതൃത്വത്തിൽ ആചരിച്ചു. സ്‌പോർട്‌സ് കൗൺസിൽ ജില്ലാ സെക്രട്ടറി എസ്.രാജേന്ദ്രൻ നായർ അദ്ധ്യക്ഷനായിരുന്നു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്കൂളുകളിലെ കായികതാരങ്ങൾക്ക് ഹോക്കി സ്റ്റിക്കുകൾ സൗജന്യമായി വിതരണം ചെയ്തു. ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവർക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്തു. കാതോലിക്കേറ്റ് സ്കൂൾ പ്രിൻസിപ്പൽ ജേക്കബ്ബ് കുറ്റി, ആർ.പ്രസന്നകുമാർ, പ്രകാശ്, വിനോദ് പുളിമൂട്ടിൽ, അമൃത് രാജ് എന്നിവർ സംസാരിച്ചു. ഹോക്കി അക്കാദമി ചെയർമാൻ മലയാലപ്പുഴ മോഹനൻ സ്വാഗതവും ജില്ലാ സ്‌പോർട്‌സ് ഓഫീസർ എസ്.കെ.ജവഹർ നന്ദിയും പറഞ്ഞു.