pir
കാണാതായ ചെങ്ങന്നൂർ കീഴ്ചേരിമേൽ ഊടാകുളത്തുംകരയിൽ അനൂപിനായി ഫയർഫോഴ്സ് സംഘം പിഐപി കനാലിൽ തിരച്ചിൽ നടത്തുന്നു

ചെങ്ങന്നൂർ: കനാലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ചെങ്ങന്നൂർ കീഴ്ചേരിമേൽ ഊടാകുളത്തുംകരയിൽ അനൂപ് (35)നെയാണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് 12ന് മുളക്കുള കോട്ട ഗന്ധർവ്വമുറ്റം ക്ഷേത്രത്തിന് സമീപം ബൈക്കിലെത്തിയ ഇയാൾ ബൈക്ക് കനാലിന് സമീപം നിറുത്തിയശേഷമാണ് കുളിക്കാനിറങ്ങിയത്. വൈകിട്ട് 5ന് ശേഷവും സ്ഥലത്ത് ബൈക്ക് ഇരിക്കുന്നതുകണ്ട പ്രദേശവാസികൾ നടത്തിയ പരിശോധനയിൽ വസ്ത്രങ്ങളും മൊബൈലും കണ്ടെത്തി. ഇതേ തുടർന്ന് ചെങ്ങന്നൂർ ഫയർഫോഴ്സിനെ വിവരമറിയിച്ചു. രാത്രി വൈകിയും തെരച്ചിൽ തുടരുകയാണ്.