
പത്തനംതിട്ട: ശബരിമലയിലെ കുംഭമാസ പൂജയ്ക്ക് ദിവസേന 15000 തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കും. ഇന്നലെ വൈകിട്ട് മുതൽ വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു .കുംഭമാസ പൂജയ്ക്ക് 12ന് വൈകിട്ട് അഞ്ചിന് നട തുറക്കും. 13ന് രാവിലെ മുതൽ ഭക്തരെ പ്രവേശിപ്പിക്കും. 17 ന് രാത്രി നട അടയ്ക്കും.