auto
നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച ഓട്ടോ

പത്തനംതിട്ട : ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് ഡ്രൈവർ ഓമല്ലൂർ പന്ന്യാലി കോടത്തേത്ത് പുത്തൻവീട്ടിൽ തുളസീധരൻ നായർ (54) ക്ക് പരിക്കേറ്റു. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്ന്യാലി സ്കൂളിനു സമീപം ഇന്നലെ വൈകിട്ട് 3നാണ് അപകടം. മുൻഭാഗം തകർന്ന ഓട്ടോയിൽ കുടുങ്ങിയ തുളസീധരനെ പത്തനംതിട്ടയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. ഒാട്ടോയിലെ യാത്രക്കാരൻ പന്ന്യാലി സ്വദേശി ജോർജിന് നിസാര പരിക്കേറ്റു.