1
താലൂക്ക് ആശുപത്രിയിലെ പൊളിച്ചു മാറ്റാനുള്ള പഴയെ കെട്ടിടങ്ങൾ

മല്ലപ്പള്ളി: താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് നിർമ്മാണ അനുമതിയായി. നിലവിലെ ശോച്യാവസ്ഥയിലെ 7കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നതിനും അവശിഷ്ടങ്ങൾ മാറ്റുന്നതിനും 15.02.2022ൽ രാവിലെ 11ന് പരസ്യ ലേലം നടക്കും. കിഫ്ബിയിൽ നിന്നും 34.50 കോടി രൂപ അനുവദിച്ച് നവംബർ 4ന് ഉത്തരവായിരുന്നു. വൈദ്യുത ബോർഡ് സിവിൽ എൻജിനീയറിംഗ് വിഭാഗമാണ് പ്ലാനും എസ്റ്റിമേറ്റും തയാറാക്കി നിർമ്മാണ ചുമതല ഏറ്റെടുത്തിട്ടുള്ളത്. 24874 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പുതിയ കെട്ടിടത്തിന് ഗ്രൗണ്ട് ഫ്ലോറിന് പുറമെ അഞ്ച് നിലകളിലുള്ള കെട്ടിടമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഗ്രൗണ്ട് ഫ്ലോറിൽ പരിശോധനാ മുറികൾ, ജീവനക്കാരുടെ വിശ്രമസ്ഥലം, പാലിയേറ്റീവ് കെയർ യൂണിറ്റ് തുടങ്ങിയവയും ഒന്നാം നിലയിൽ രജിസ്ട്രേഷൻ, ഫാർമസി, സർജറി എന്നിവയും രണ്ടാം നിലയിൽ മെഡിക്കൽ സൂപ്രണ്ട് , പബ്ലിക്ക് റിലേഷൻ ഓഫീസ്, ലാബ്, പതോളജി വിഭാഗങ്ങളും ഉണ്ടാകും. മൂന്നാം നിലയിൽ വിവിധ പരിശോധനാമുറികൾ, വാർഡുകൾ എന്നിവയും നാലാം നിലയിൽ തീവ്രപരിചരണ വിഭാഗം, ഡയാലിസിസ്, വിശ്രമമുറി അഞ്ചാം നിലയിൽ പേവാർഡ്, കൂട്ടിരിപ്പുകാർക്കുള്ള ക്രമീകരണങ്ങൾ, നേഴ്സിംഗ് സ്റ്റേഷൻ എന്നിവയും ക്രമീകരിക്കുന്നതിന് പദ്ധതി വിഭാവനം ചെയ്യുന്നു. വൈദ്യുതി ആവശ്യങ്ങൾക്കായി 720 കെ.വി ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനും, ചുറ്റുമതിൽ ,സി.സി.ടി.വി കാമറ, അഗ്നിരക്ഷാ ക്രമീകരണങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. 1.5കോടി രൂപ ചിലവഴിച്ചാണ് യന്ത്രവത്കൃത ബഹുനിലകളിൽ പാർക്കിംഗ് സൗകര്യമൊരുക്കുന്നത്. സൗരോർജ വൈദ്യുതിക്ക് 44ലക്ഷം രൂപയും ബയോഗ്യാസ് കുടിവെള്ള ശുദ്ധീകരണം എന്നിവയ്ക്കായി 1.78 കോടിയും വകയിരുത്തിയിട്ടുണ്ട്. ആധുനീക മോർച്ചറിയും , പോസ്റ്റുമോർട്ടത്തിനുള്ള ക്രമീകരണങ്ങളും ഇതിൽ ഉൾപ്പെടുന്നു. ആശുപത്രിയിലെ ഉപകരണങ്ങൾക്കായി 9 കോടി രൂപയും കിഫ്ബിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കിഫ്ബിയിൽ നിന്നും 34.50 കോടി

ആധുനീക മോർച്ചറിയും ,

പോസ്റ്റുമോർട്ടത്തിനുള്ള ക്രമീകരണങ്ങളും