റാന്നി: അടിച്ചിപ്പുഴ കുടിവെള്ളപദ്ധതിയുടെ നവീകരണത്തിനായി 16.4 കോടി രൂപ അനുവദിച്ചതായി അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. പുതിയ പൈപ്പ് ഇടീൽ,ഹൗസ് കണക്ഷനുകൾ എന്നിവയ്ക്ക് ഉൾപ്പെടെയാണ് പണം അനുവദിച്ചിരിക്കുന്നത്. പെരുനാട്, നാറാണംമൂഴി, പഴവങ്ങാടി , വടശേരിക്കര പഞ്ചായത്തുകളുടെ ഭാഗങ്ങളാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ ഭാഗങ്ങളെല്ലാം കൂടി 75 കി.മി ദൂരത്തിൽ പുതിയ പൈപ്പുകൾ ഇടും. കാലപ്പഴക്കം ചെന്ന ആസ്ബസ്റ്റോസ് പൈപ്പുകൾ ഉൾപ്പെടെ മാറിയാകും പുതിയ പൈപ്പുസ്ഥാപിക്കുന്നത്. എന്നാൽ ഹൗസ് കണക്ഷനുകൾ ഇപ്പോൾ നാറാണംമൂഴി, പെരുനാട് പഞ്ചായത്തുകളുടെ ഭാഗങ്ങളിൽ മാത്രമാകും നൽകുക. രണ്ട് പഞ്ചായത്തുകളിലായി 1630 കണക്ഷനുകളാണ് ഇപ്പോൾ നൽകുന്നത്. അടുത്ത ഘട്ടത്തിൽ വടശേരിക്കര പഴവങ്ങാടി പഞ്ചായത്തുകളിൽ 830 വീടുകൾക്കും കണക്ഷൻ നൽകും.