മല്ലപ്പള്ളി : കല്ലൂപ്പാറ കേരളാകോൺഗ്രസ് എം സംസ്കാരവേദിയുടെ ആഭിമുഖ്യത്തിൽ 10ന് വൈകിട്ട് 7ന് ഓൺലൈൻ കഥാ ചർച്ച സംഘടപ്പിക്കുന്നു. സാഹിത്യ നിരൂപകൻ ഡോ.പഴകുളം സുഭാഷ് ഉദ്ഘാടനം ചെയ്യും.

സംസ്കാരവേദി സംസ്ഥാന പ്രസിഡന്റ് ഡോ.വർഗീസ് പേരയിലിന്റെ അദ്ധ്യക്ഷത വഹിക്കും. ചർച്ചാസമ്മേളനത്തിൽ ക്രുപ അമ്പാടി രചിച്ച കേരളം"എന്ന കഥയാണ് ചർച്ച ചെയ്യുന്നത്. ഡോ. അനിൽകുമാർ, ജിജോയ് ജോർജ്ജ്, ഡോ.സുമ സിറയക്,ബിജു നൈനാൻ, ആലീസ് ജോസ്, ജോസ് കുമ്പിളുവേലിൽ,ജെസി ജോർജ്ജ് മുതലായവർ ചർച്ചയിൽ പങ്കെടുക്കും.