തിരുവല്ല: എസ്.എൻ.ഡി.പി.യോഗം ആഞ്ഞിലിത്താനം ശാഖയുടെ ശ്രീനാരായണ ഗുരുദേവ പാദുക പ്രതിഷ്‌ഠാ ക്ഷേത്രത്തിൽ പാദുകപൂജാ മഹോത്സവം ഇന്ന് സമാപിക്കും. ഇന്ന് രാവിലെ 8.15ന് നവകം പഞ്ചഗവ്യപൂജ, ഗുരുദേവ കൃതികളുടെ പാരായണം, 9.15ന് ശിവപുരാണ പാരായണം 11.15 ന് ഓട്ടൻതുള്ളൽ 11.30ന് വിശേഷാൽ ഗുരുപൂജ. ഒന്നിന് ആറാട്ട് സദ്യ. 3.10 മുതൽ ആറാട്ട് എഴുന്നെള്ളത്ത്. 4.10 ന് ആറാട്ട് പുറപ്പാട്. 5ന് ആറാട്ട് സ്ഥലത്ത് സേവ, തുടർന്ന് ആറാട്ടുപൂജ. 6ന് തിരിച്ചെഴുന്നെള്ളത്ത് കാരുകോട്ടാൽ, പാമലച്ചിറ, വടക്കുപാമലഭാഗം, മുളക്കുടി, ആഞ്ഞിലിത്താനം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ക്ഷേത്രത്തിൽ എത്തിച്ചേരും. 7 മുതൽ ക്ഷേത്രത്തിൽ നാദസ്വര കച്ചേരി, നാദസ്വരം ഫ്യുഷൻ എന്നിവയുണ്ടാകും. ആറാട്ട് ക്ഷേത്രത്തിൽ പ്രവേശിച്ചശേഷം തൃക്കൊടിയിറക്ക്. തുടർന്ന് ദീപാരാധന. ഉത്സവചടങ്ങുകൾ https://youtu.be/wmTSJaZC3Jk എന്ന ലിങ്കിലൂടെ കാണാനാകും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഉത്സവചടങ്ങുകൾ നടക്കുകയെന്ന് ശാഖാ പ്രസിഡന്റ് എം.പി. ബിനുമോൻ, വൈസ് പ്രസിഡന്റ് മോഹൻ ബാബു, സെക്രട്ടറി കെ. ശശിധരൻ, യൂണിയൻ കമ്മിറ്റിയംഗം ടി.ഡി. സുനിൽകുമാർ എന്നിവർ അറിയിച്ചു.