
പത്തനംതിട്ട : ആയുർവേദ ഡിസ്പെൻസറിയുടെ പുതിയ ഒ.പി കെട്ടിടം പൂർത്തിയാകുന്നു. കഴിഞ്ഞ സെപ്തംബറിൽ നിർമ്മാണം ആരംഭിച്ച കെട്ടിടത്തിന്റെ പെയിന്റിംഗ്, ഇലക്ട്രിക്കൽ, ടൈൽ വർക്കുകൾ മാത്രമേ ഇനിപൂർത്തിയാകാനുള്ളു.
നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച 33ലക്ഷംരൂപയുടെ എസ്റ്റിമേറ്റിലാണ് പണി നടക്കുന്നത്. ഒ.പി കൗണ്ടർ, മൂന്ന് മുറികൾ, പാസേജ്, ഫാർമസി എന്നിവയാണ് കെട്ടിടത്തിലുള്ളത്. ഇതോടൊപ്പം പഴയകെട്ടിടത്തിന്റെ നവീകരണവും നടക്കുന്നുണ്ട്.
ഒ.പി.കെട്ടിടത്തിൽ
ഒ.പി കൗണ്ടർ, മൂന്ന് മുറികൾ, പാസേജ്, ഫാർമസി.
ചെലവിടുന്നത് : 33 ലക്ഷംരൂപ
രണ്ട് ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ, അറ്റൻഡർമാർ എന്നിവർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ ജീവനക്കാരെ നിയമിക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
" നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് കെട്ടിടനിർമ്മാണം നടത്തുന്നത്. എത്രയുംവേഗം പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നുനൽകാനാണ് ശ്രമം.
നഗരസഭാ അധികൃതർ
" ഇൻഫർട്ടിലിറ്റി ക്ലിനിക്ക് ഒ.പിയാണ് ഇവിടെ പ്രധാനമായും ഉള്ളത്. നിരവധിപേർ ഇതിനായി മാത്രം ഡിസ്പെൻസറിയിൽ എത്താറുണ്ട്. കൂടുതൽ സൗകര്യങ്ങൾ ലഭിച്ചാൽ മെച്ചപ്പെട്ട പ്രവർത്തനം നടത്താൻ കഴിയും "
ആയുർവേദ ആരോഗ്യവകുപ്പ് അധികൃതർ