റാന്നി - എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയൻ നേതൃത്വത്തിലുള്ള മാടമൺ ശ്രീനാരായണ കൺവെൻഷൻ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുവാൻ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയും ഗുരുധർമ്മ പ്രചരണ സഭയും തീരുമാനിച്ചു. പഠന ക്ലാസുകളും പൊതുസമ്മേളനങ്ങളും ഒഴിവാക്കി. 11 മുതൽ 13 വരെ മാടമൺ പമ്പാ മണൽപ്പുറത്താണ് 27 -ാമത് കൺവെൻഷൻ. 11ന് രാവിലെ 6 ന് ഗണപതിഹോമം 9.30 ന് പതാക ഉയർത്തൽ എന്നിവ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ പ്രാർത്ഥന, ഗുരു ഭാഗവതപാരായണം ഗുരുദേവ കൃതികളുടെ ആലാപനം എന്നിവ നടത്തുമെന്ന് യൂണിയൻ ചെയർമാൻ പി. ആർ .അജയകുമാർ അറിയിച്ചു