പ്രമാടം : താഴൂർ ഭഗവതിക്ഷേത്രത്തിൽ മകര ഭരണി ഉത്സവം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടത്തി. മുള്ളനിക്കാട് കരയുടെ ആഭിമുഖ്യത്തിലായിരുന്നു ഉത്സവം. അഭിഷേകം, ഭാഗവതപാരായണം, നവകം, പഞ്ചഗവ്യം, കലശപൂജ, കലശാഭിഷേകം, ശ്രീഭൂതബലി, കാഴ്ചശ്രീബലി, വിളക്കിനെഴുന്നെള്ളത്ത് എന്നിവ ഉണ്ടായിരുന്നു.