 
മല്ലപ്പള്ളി : കേന്ദ്ര ബഡ്ജറ്റിലെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കർഷ തൊഴിലാളി യൂണിയൻ കുന്നന്താനം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.സി.പി.എം കുന്നന്താനം ലോക്കൽ സെക്രട്ടറി എസ്.രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിസന്റ് എ.കെ.സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സെക്രട്ടറി എം.കെ.രാജപ്പൻ, പി.ഡി കുട്ടൻ,സി.സി തമ്പി എന്നിവർ സംസാരിച്ചു.