പ്രമാടം : വലഞ്ചുഴി ദേവീക്ഷേത്രത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ മകര ഭരണി ഉത്സവം ആഘോഷിച്ചു. ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണിത്. ഭാഗവതപാരായണം, വിശേഷാൽ പൂജകൾ, ഉത്സവബലി, ഉത്സവബലി ദർശനം, ക്ഷേത്രത്തിൽ നിന്നും വെള്ളുവെട്ടുവേലി മഠത്തിലേക്ക് എഴുന്നെള്ളത്തും താലപ്പൊലി, ആപ്പിണ്ടി എന്നിവയുടെ അകമ്പടിയോടെ തിരിച്ചെഴുന്നള്ളത്ത് എന്നിവ ഉണ്ടായിരുന്നു.