പത്തനംതിട്ട : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കല്ലട ഇറിഗേഷൻ കനാൽ പുനരുദ്ധാരണം കോന്നി ബ്ലോക്കിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ നടന്നു. പ്രമാടം ഗ്രാമപഞ്ചായത്തിലെ 12 വാർഡുകളിലൂടെയും വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ 7വാർഡുകളിലൂടെയും കടന്നുപോകുന്ന കനാലിലെ വെള്ളം കർഷകർക്കാണ് ഏറെ പ്രയോജനപ്പെടുന്നത്. പ്രദേശത്തെ വറുതിയിൽ നിന്ന് കാക്കുന്നത് കനാൽ വെള്ളമാണ്. മണ്ണിടിഞ്ഞും കാടുവളർന്നും ഒഴുക്ക് തടസപ്പെടുന്ന നിലയിലായിരുന്നു കനാൽ തൊഴിലാളികളുടെ സഹായത്തോടെ വൃത്തിയാക്കി. മണ്ണ് നീക്കം ചെയ്ത് വശങ്ങൾ കയർഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തി. മണ്ണൊലിപ്പ് തടയുന്നതിന് വശങ്ങളിൽ കുറ്റിച്ചെടികളും വച്ചുപിടിപ്പിച്ചു. 31.6 ലക്ഷംരൂപ ചെലവ് വരുന്ന 16 പ്രവർത്തികൾ നടപ്പാക്കി. 3300 സ്‌ക്വയർ മീറ്റർ കയർഭൂവസ്ത്രം വിരിച്ചു. ഇതിലൂടെ 9354 തൊഴിൽദിനങ്ങൾ സൃഷ്ടിക്കപ്പെട്ടു.
കർഷകർക്കും നാട്ടുകാർക്കും ഏറെപ്രയോജനം ചെയ്യുന്ന കൂടുതൽ പ്രവർത്തികൾ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കും.
ജിജി സജി, കോന്നി ബ്ലോക്ക് പ്രസിഡന്റ് ,
ടി.വിജയകുമാർ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ