
തിരുവല്ല : കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ നെടുമ്പ്രം സോണൽ ഒാഫീസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ഉണ്ടപ്ളാവ് ജംഗ്ഷനിൽ പി.ആർ.പി.സി രക്ഷാധികാരി കെ.പി. ഉദയഭാനു നിർവഹിക്കും. നെടുമ്പ്രം സോണൽ ചെയർപേഴ്സൺ ടി.പ്രസന്നകുമാരി അദ്ധ്യക്ഷതവഹിക്കും.
അഡ്വ.ആർ.സനൽകുമാർ, അഡ്വ.ഫ്രാൻസിസ് വി.ആന്റണി, എം.സി. അനീഷ് കുമാർ, കെ.ബാലചന്ദ്രൻ, ബിനിൽകുമാർ, സൈലേഷ് മങ്ങാട്, ചന്ദ്രലേഖ, വിനയചന്ദ്രൻ, സുധി ഏബ്രഹാം, വൈശാഖ്, കെ.ദിനേശ്, തോമസ് ഏബ്രഹാം എന്നിവർ പ്രസംഗിക്കും. കിടപ്പുരോഗികൾക്കായുള്ള ഗൃഹകേന്ദ്രീകൃത പരിചരണവും തുടങ്ങും.