anoop
അനൂപ്

ചെങ്ങന്നൂർ: പി.ഐ.പി കനാലിൽ കുളിക്കാനിറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെങ്ങന്നൂർ കീഴ്‌ചേരിമേൽ ഊടാകുളത്തിൻകരയിൽ ശശിധരന്റെ മകൻ അനൂപ് (35) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് മുളക്കുള കോട്ട ഗന്ധർവമുറ്റം ക്ഷേത്രത്തിന് സമീപം ബൈക്കിലെത്തിയ അനൂപ് സമീപത്തുളള കനാൽക്കരയിൽ ബൈക്ക് നിറുത്തിവച്ച ശേഷമാണ് കുളിക്കാനിറങ്ങിയത്. വൈകിട്ട് 5ന് ശേഷവും സ്ഥലത്ത് ബൈക്ക് ഇരിക്കുന്നതുകണ്ട പ്രദേശവാസികൾ നടത്തിയ പരിശോധനയിൽ വസ്ത്രങ്ങളും മൊബൈൽ ഫോണും കണ്ടെത്തി. ഇതേ തുടർന്ന് ചെങ്ങന്നൂർ ഫയർഫോഴ്‌സിനെ വിവരമറിയിച്ചു. ഫയർഫോഴ്‌സ് രാത്രിയിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ വീണ്ടും നടത്തിയ തെരച്ചിലിലാണ് വൈകിട്ട് 3.30ന് മുളക്കുഴ പഞ്ചായത്ത് ജംഗ്ഷന് സമീപം എം.സി റോഡിനു കുറുകയുളള കനാൽ പാലത്തിന് അടിവശത്ത് തങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഫ്രീലാന്റ് വീഡിയോഗ്രാഫർ ആയിരുന്നു സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മാതാവ്: ലീലാ ഭായി, സഹോദരി അനുപമ.