 
പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി ശല്യം ചെയ്തതിന് അയൽവാസിയായ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. അട്ടത്തോട് കിഴക്കേക്കര കോളനിയിൽ കിടങ്ങിൽ വീട്ടിൽ അജിത് (31) ആണ് പമ്പ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ അഞ്ചിന് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് അതിക്രമിച്ചുകയറി പതിനാലുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. പൊലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥ്, എസ്.ഐ ടി. അനീഷ്, എ.എസ്.ഐ മാരായ അനൂപ് രാഘവൻ, അജി ജോസ്, എസ്. സുഭാഷ് , സി.പി.ഓ മാരായ അനിൽ കുമാർ, അരുൺദേവ്, മനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.