latha
ലതാമങ്കേഷ്‌കർ അനുസ്മരണയോഗത്തിൽ കവി ഒ.എസ് ഉണ്ണികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തുന്നു

ചെങ്ങന്നൂർ: ബി.ആർ.സിയുടെയും പാണ്ടനാട് എം.വി ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ ലതാമങ്കേഷ്‌കർ അനുസ്മരണം നടത്തി. കവിയും ഗാനരചയിതാവുമായ ഒ.എസ് ഉണ്ണികൃഷ്ണൻ, ചെങ്ങന്നുർ ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ ജി കൃഷ്ണകുമാർ, പ്രിൻസിപ്പൽ രശ്മി ഗോപാലകൃഷ്ണൻ, പ്രഥമാദ്ധ്യാപിക സ്മിത എസ് കുറുപ്പ്, ദേശീയ ഹരിതസേന കോ-ഓർഡിനേറ്റർ ആർ.രാജേഷ്, ബി.ആർ.സി ട്രെയിനർ പ്രവീൺ വി.നായർ, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ വി.ഹരിഗോവിന്ദ്, അദ്ധ്യാപകരായ ടി.കെ ശശി, ഡി.രമാദേവി എന്നിവർ സംസാരിച്ചു. ലതാമങ്കേഷ്‌കറുടെ സ്മരണാർത്ഥം കുട്ടികൾ അവരുടെ പ്രശസ്ത ഗാനങ്ങൾ വേദിയിൽ ആലപിച്ചു. ലതാമങ്കേഷ്‌കറുടെ ജീവിതനിമിഷങ്ങൾ വിവരിക്കുന്ന പത്രക്കുറിപ്പുകളുടെ പ്രദർശനവും നടന്നു.