hand-over
ജയലക്ഷ്മിയും അമ്മ രമദേവിയും ചേർന്ന് കെ.യു. ജെനീഷ് കുമാർ എം.എൽ.എ യിൽ നിന്നും തുക കൈപ്പറ്റുന്നു

കോന്നി: കഷ്ടതകൾക്കു നടുവിൽ നിന്ന് പഠനം നടത്തി മെഡിക്കൽ എൻട്രൻസിൽ റാങ്ക് നേടി അഡ്മിഷൻ ലഭിച്ചിട്ടും പണമില്ലാത്തതിനാൽ പഠിക്കാൻ കഴിയാതിരുന്ന ജയലക്ഷ്മി അർജ്ജുനന് സി.പി.എം സഹായത്താൽ ഇനി ഡോക്ടറാകാം. മെഡിക്കൽ വിദ്യാഭ്യാസ പഠനത്തിനായി ജയലക്ഷ്മിക്ക് ബാക്കി തുകയും കെ.യു ജനീഷ് കുമാർ എം.എൽ.എ ജയലക്ഷ്മിയ്ക്കു കൈമാറി. അമ്മ രമ ദേവിയും എം.എൽ.എയുടെ എഡ്യൂ കെയർ പദ്ധതി കോ-ഓർഡിനേറ്റർ രാജേഷ് ആക്ളേത്ത് എന്നിവരും ഒപ്പം ഉണ്ടായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു കഴിഞ്ഞ ദിവസം അരുവാപ്പുലത്തെ വീട്ടിലെത്തി. എൻട്രൻസ് കമ്മീഷണർക്ക് അയ്ക്കുന്നതിനാവശ്യമായ 3 ലക്ഷം രൂപ ജയലക്ഷ്മിക്ക് കൈമാറിയിരുന്നു. കോളേജിൽ അടയ്ക്കാനുള്ള 4 ലക്ഷം രൂപയും കണ്ടെത്തി നല്കുമെന്നും പഠനം പൂർത്തിയാക്കാൻ 30 ലക്ഷം രൂപയോളം ചെലവു വരുമെന്നും, ബഹുജന പിൻതുണയോടെ പഠന ചെലവു സി.പി.എം ഏറ്റെടുക്കുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നു.ജയലക്ഷ്മിയുടെ പഠന സഹായത്തിനായി കോന്നി ഫെഡറൽ ബാങ്കിൽ അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, ജയലക്ഷ്മി എന്നിവരുടെ പേരിൽ ജോയിന്റ് അക്കൗണ്ടാണ് തുടങ്ങിയിട്ടുള്ളത്. എസ്.ബി.അക്കൗണ്ട് നമ്പർ 10650100363951. ഐ.എഫ്.എസ്.സി കോഡ്. FDRL0001065. ജയലക്ഷ്മിക്ക് പരമാവധി സഹായം നല്കണമെന്ന് കെ.യു.ജനീഷ്‌കുമാർ എം.എൽ.എ അഭ്യർത്ഥിച്ചു.