aji

പത്തനംതിട്ട : പതിനൊന്നു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രമാടം ളാക്കൂർ മൂലപറമ്പിൽ കോളനിയിൽ അജി (46), കാമുകിയും അയൽവാസിയുമായ പുതുപ്പറമ്പിൽ സ്മിത (33) എന്നിവരെ പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി 20 വർഷം കഠിന തടവിന് ശിക്ഷിച്ചു. സ്മിതയുടെ കുടുംബ വീട്ടിൽ താമസിക്കുമ്പോൾ 2017 ജൂണിൽ അജി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതികൾ ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ചവരാണ്. സ്മിതയുടെ കുടുംബ വീടിനടുത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ പെൺകുട്ടിയെ ബലമായി കൂട്ടിക്കൊണ്ടുപോയി അജി പീഡിപ്പിക്കുകയായിരുന്നു. സ്മിതയുടെ ഒത്താശയോടെയാണ് പീഡനം നടന്നത്.

പെൺകുട്ടിയുടെ ഇളയ സഹോദരൻ ആളൊഴിഞ്ഞ വീട്ടിൽ വെളിച്ചം കണ്ട് എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

പോക് സോ പ്രിൻസിപ്പൽ ജഡ്ജി ജയകുമാർ ജോണാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി പ്രിൻസിപ്പൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്‌സൺ മാത്യൂസ് ഹാജരായി. അടൂർ ഡിവൈ. എസ്. പി ആയിരുന്ന ആർ. ജോസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.