പത്തനംതിട്ട: ഹയർ സെക്കൻഡറി സ്‌കൂളുകളിലെ എൻ.എസ്.എസ് വിഭാഗം ജില്ലാമെഡിക്കൽ ഓഫീസിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കൊവിഡ് ബോധവൽക്കരണ കാമ്പയിനായി തുടരണം ജാഗ്രതയുടെ ഭാഗമായി എക്‌സിബിഷനുകൾ സംഘടിപ്പിച്ചു. ജില്ലയിലെ 60ഓളം വിദ്യാലയങ്ങളിൽ എൻ.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിലാണ് പ്രദർശനം സംഘടിപ്പിച്ചത്. പ്രവർത്തനങ്ങൾക്ക് എൻ.എസ്.എസ് ജില്ലാ കോ-ഓർഡിനേറ്റർ വി.എസ്. ഹരികുമാർ നേതൃത്വം നൽകി. ക്യാമ്പയിനിന്റെ ഭാഗമായി രോഗികളുമായുളള ആശയവിനിമയം, കുട്ടികൾക്കുള്ള മത്സരങ്ങൾ, സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ തുടങ്ങിയവയും സംഘടിപ്പിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ. അനിതാ കുമാരി അറിയിച്ചു.