peedanam

തിരുവല്ല: പോക്സോ കേസിൽ കോട്ടയം കൊരട്ടി കുറുവാമൊഴി ചെഞ്ചേരിൽ വിഷ്ണു (23) വിനെ അറസ്റ്റുചെയ്തു. കറ്റോട് സ്വദേശിനിയായ പതിനാറുകാരിയുമായി ഇയാൾ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടിരുന്നു. തിങ്കളാഴ്ച രാവിലെ സ്‌കൂളിൽ പോയ പെൺകുട്ടിയെ രാത്രിയായിട്ടും കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ കോട്ടാങ്ങലിൽ പടയണി നടക്കുന്ന സ്ഥലത്ത് നിന്ന് ഇവരെ പൊലീസ് പിടികൂടി. പെൺകുട്ടി വിഷ്ണുവിനെ തിരക്കി കൊരട്ടിയിലെത്തുകയും ഇരുവരും പരുന്തുംപാറയിൽ പോയി കറങ്ങിയശേഷം കോട്ടാങ്ങലിൽ എത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.