saji-cheriyan

കോഴഞ്ചേരി : വെള്ളവും വെളിച്ചവും പോലെ വിദ്യാഭ്യാസവും ആവശ്യമാണെന്ന് ചട്ടമ്പി സ്വാമി ജനങ്ങളെ ഉദ്‌ബോധിപ്പിച്ചിരുന്നുവെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ സാംസ്‌കാരിക സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ചട്ടമ്പി സ്വാമി ഉണ്ടായിരുന്നെങ്കിൽ സങ്കുചിത താത്പര്യങ്ങൾക്കെതിരെ പ്രതികരിച്ചേനെ. ചട്ടമ്പിസ്വാമിയെ പഠിക്കാനും മനസിലാക്കാനും ചട്ടമ്പിസ്വാമികളുടെ പേരിൽ സാംസ്‌കാരിക സമുച്ചയം ഉണ്ടാകും എന്ന ശുഭപ്രതീക്ഷയാണ് തനിക്കുള്ളത്.

ശങ്കരാചാര്യർക്ക് ശേഷം കേരളം കണ്ട ഏറ്റവും വലിയ ദാർശനികനാണ് ചട്ടമ്പി സ്വാമിയെന്ന് മാർഗദർശക മണ്ഡലം സംസ്ഥാന കാര്യദർശി സദ്‌സ്വരൂപാനന്ദ പറഞ്ഞു. വന്ദേ വിദ്യാധിരാജം എന്ന പേരിൽ ക്രിസ്തുമതത്തെ വിമർശിച്ചതോടൊപ്പം ക്രിസ്തുമത സാരം എന്തെന്ന് വ്യക്തമാക്കുന്ന പുസ്തകവും അദ്ദേഹം രചിച്ചു. കലഹമായിരുന്നില്ല ലക്ഷ്യം. ജനങ്ങൾ വിശ്വാസത്തിന്റെ പേരിൽ പറ്റിക്കപ്പെടാതിരിക്കുക എന്നതായിരുന്നു ലക്ഷ്യം, സദ്സ്വരൂപാനന്ദ പറഞ്ഞു.