 
തിരുവല്ല: വേനലിൽ പക്ഷികൾക്ക് ദാഹജലമൊരുക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കുറ്റൂർ മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് വെൺപാല രാജീവ് ഗാന്ധി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വഴിയോരങ്ങളിലെ തണൽ മരങ്ങളിൽ പക്ഷികൾക്കായി വെള്ളം നിറച്ച ചട്ടികൾ സ്ഥാപിച്ചത്. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ ഉദ്ഘാടനം നിർവഹിച്ചു. കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് ടോമിൻ ഇട്ടി, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ വിനീത് വെൺപാല, മോൻസി വെൺപാല എന്നിവർ നേതൃത്വം നൽകി.