 
തിരുവല്ല: പെരിങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റായി ജനതാദളി (എസ്)ലെ ശാന്തമ്മ ആർ.നായർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പി,യു.ഡി.എഫ് അംഗങ്ങൾ തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നു. വരണാധികാരിയായ മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അനിതകുമാരി വരണാധികാരിയായി. പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്നുനടന്ന അനുമോദന യോഗം മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർമാരായ സോമൻ താമരച്ചാലിൽ, അനു സി.കെ പഞ്ചായത്ത് അംഗങ്ങളായ ഷൈജു എം.സി, ജയ ഏബ്രഹാം, ഏബ്രഹാം തോമസ്, ശർമിള സുനിൽ, റിക്കുമോനി വർഗീസ്, സുഭദ്ര രാജൻ, ഷീന മാത്യു, എൽ.ഡി.എഫ് പെരിങ്ങര പഞ്ചായത്ത് കൺവീനർ പ്രമോദ് ഇളമൺ, സി.പി.എം ഏരിയ കമ്മിറ്റിയംഗം ടി.ഡി മോഹൻദാസ്, ജനതാദൾ എസ് നിയോജകമണ്ഡലം പ്രസിഡന്റ് പ്രൊഫ.അലക്സാണ്ടർ കെ.സാമുവൽ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷിബു എൻ.എം, മുൻ പഞ്ചായത്ത് അംഗം ജേക്കബ് ചെറിയാൻ, പഞ്ചായത്ത് സെക്രട്ടറി ജോസ് ഈപ്പൻ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് അദ്ധൃക്ഷത വഹിച്ചു.