ചെങ്ങന്നൂർ: കല്ലിശേരി എബനേസർ സ്കൂളിനു സമീപം ആളൊഴിഞ്ഞ വീട്ടിൽ പണം വച്ച് ചീട്ടുകളിച്ച സംഘത്തിലെ നാലുപേരെ ചെങ്ങന്നൂർ പൊലീസ് അറസ്റ്റുചെയ്തു. ഒരാൾ ഓടി രക്ഷപ്പെട്ടു. ഇവരിൽ നിന്ന് 10000രൂപ കണ്ടെത്തി. ചെങ്ങന്നൂർ ഡിവൈ.എസ്.പിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്.ഐ നിതീഷിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ വീടുവളഞ്ഞാണ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.