മല്ലപ്പള്ളി : കോട്ടാങ്ങൽ പടയണി ഇന്നലെ സമാപിച്ചു. ധനു മാസത്തിലെ ഭരണി മുതൽ മകര മാസത്തിലെ ഭരണി വരെയാണ് പടയണി കൊണ്ടാടിയത്. മകര ഭരണിക്കു മുമ്പുള്ള എട്ടു ദിവസങ്ങളിൽ, ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ യഥാക്രമം കുളത്തൂർ,, കോട്ടാങ്ങൽ കരക്കാരുടെ നേതൃത്വത്തിൽ നടന്നു വന്ന പടയണി ഇന്നലെ പുലവൃത്തത്തോടു കൂടി സമാപിച്ചു. ഇരു കരക്കാരും മത്സര ബുദ്ധി അവസാനിപ്പിച്ചു കൈ കോർത്തു തിരുനടയിൽ പുലവൃത്തം തുള്ളി പിരിഞ്ഞു. മത്സര ബുദ്ധി സ്ഥായി അല്ല എന്ന സന്ദേശം ഇത് വഴി സമൂഹത്തിനു പകർന്നു നൽകുന്നു.