ചെങ്ങന്നൂർ: കാരയ്ക്കാട് കാക്കുന്ന മലനട ക്ഷേത്രത്തിലെ ഉച്ചാരമഹോത്സവവും പൊങ്കാലപ്പുഴുക്കും ഇന്നു മുതൽ വെള്ളിയാഴ്ച വരെ നടക്കും. ഇന്ന് രാവിലെ 5ന് പള്ളിയുണർത്തൽ, 5.30ന് നിർമ്മാല്യദർശനം, അഭിഷേകം, 6 ന് ഉഷഃപൂജ, 6.15ന് ഗണപതിഹോമം, 8 മുതൽ ഭാഗവതപാരായണം. 8.30നും 9നും മദ്ധ്യേ കൊടിയേറ്റ്. 9.30ന് ഉച്ചപൂജ. വൈകുന്നേരം 6.30 ന് ദീപാരാധന, 7ന് അത്താഴപൂജയെത്തുടർന്ന് ഭജന.
10ന് വെളുപ്പിന് 5ന് പള്ളിയുണർത്തൽ, 5.30ന് നിർമ്മാല്യദർശനം, അഭിഷേകം, 6ന് ഉഷഃപൂജ, 6.15ന് ഗണപതിഹോമം, 8 മുതൽ ഭാഗവതപാരായണം, 9.30ന് ഉച്ചപൂജ, വൈകുന്നേരം 6.30 മുതൽ ദീപാരാധന, 7ന് ഭജന.
11ന് ഉച്ചാരമഹോത്സവം. വെളുപ്പിന് 5ന് പള്ളിയുണർത്തൽ, 5.30ന് നിർമ്മാല്യദർശനം, അഭിഷേകം, 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 6.30ന് ഉഷഃപൂജ, 8.45ന് പൊങ്കാല അടുപ്പിൽ ഭദ്രദീപം തെളിക്കൽ, 9ന് നവകലശപൂജ, 9.30ന് പൊങ്കാലദർശനം, 10.30ന് നവകലശാഭിഷേകം തുടർന്ന് ഉച്ചപൂജ. 11.30ന് കാവിൽ വിശേഷാൽ പൂജയും നൂറുംപാലും നടക്കും. ഉച്ചയ്ക്ക് 12ന് മഹാപ്രസാദമൂട്ട് . വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച, 7.30ന് അത്താഴപൂജയെത്തുടർന്ന് കൊടിയിറക്കും, ഭജനയും.