photo
പ്രൊഫ. വി.എസ്.മാധവൻ നായർ(84)

തിരുവല്ല: ആർ.എസ്. പി മുൻ ദേശീയ സമിതി അംഗവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗവുമായ പ്രൊഫ. വി.എസ്.മാധവൻ നായർ (84) നിര്യാതനായി. സംസ്കാരം നടത്തി. പെരിങ്ങര മങ്ങാട്ട് സീ.കെ. പരമേശ്വരൻ നായരുടെയും പത്മാവതി അമ്മയുടെയും മകനാണ്. പെരിങ്ങര ഗ്രാമപഞ്ചായത്ത് അംഗം, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി.അംഗം, കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. പരുമല ദേവസ്വംബോർഡ് കോളേജിൽ മലയാളം വിഭാഗം മേധാവിയായാണ് വിരമിച്ചത്. മൂന്നു തവണ ആർ.എസ്.പി പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. ഭാര്യ: പ്രൊഫ. എസ്. കമല കുറ്റർ മഠത്തിൽ കുടുംബാംഗമാണ്. മക്കൾ: മല്ലിക, മഞ്ജു, ഉണ്ണികൃഷ്ണൻ. മരുമക്കൾ: വിനോദ്, ഗോപൻ ജീ.നായർ, നിഷ കാനാട്ട്.