1
കുളത്തുങ്കൽ ജലവിതരണ പദ്ധതിയുടെ പമ്പ് ഹൗസ്

മല്ലപ്പള്ളി : കുളത്തുങ്കൽ ജലവിതരണ പദ്ധതി കടലാസിൽ. കൊറ്റനാട് പഞ്ചായത്തിലെ 1, 2, 3, വാർഡുകളിൽ പൂർണമായും 5,12,13 വാർഡുകളിൽ ഭാഗീകമായും ജലവിതരണത്തിന് ആസൂത്രണം ചെയ്തിട്ടുള്ള പദ്ധതിയാണിത്. കിണറും കുഴലുമുണ്ടെങ്കിലും സംഭരണിയില്ല. 35 വർഷത്തെ പഴക്കമുള്ള പദ്ധതിയുടെ ജലസംഭരണിയുടെ നിർമ്മാണം കടലാസിൽ ഒതുങ്ങിയിരിക്കുന്നത്. വിതരണ മേഖലയിൽ പൈപ്പുലൈൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വേനൽ കനത്തതോടെ ജലനിരപ്പ് താഴ്ന്നതിനാൽ എല്ലാ പ്രദേശങ്ങളിലും ജലം എത്തുന്നില്ല. പമ്പിംഗ് സമയങ്ങളിൽ ഓരോ ഭാഗത്തേക്കുമുള്ള വാൽവുകൾ തുറന്നാണ് ജലവിതരണം നിയന്ത്രിക്കുന്നത്. ജലസംരക്ഷണി നിർമ്മിക്കുന്നതിന് മലങ്കോട്ട മലയിൽ സ്ഥലം കണ്ടെത്തിയെങ്കിലും നടപടിയായില്ല. 18ലക്ഷം രൂപയുണ്ടെങ്കിൽ സംഭരണി നിർമ്മിക്കാനാകുമെന്നാണ് വിദഗ്ധർ പറയുന്നത്. രാവിലെ 9 മുതൽ ആരംഭിക്കുന്ന പമ്പിംഗ് വൈകിട്ട് 5വരെ നീളുമെങ്കിലും പലയിടങ്ങളിലും ജലമെത്തുന്നില്ല. മലങ്കോട്ട മലയുടെ മുകളിൽ കുഴൽ കിണറിൽ നിന്നുള്ള ജലവിതരണ പൈപ്പുകൾ നേരിട്ട് ഘടിപ്പിച്ചിരിക്കുകയാണ്. ഇതിനോട് ചേർന്ന് ചെറിയ കുടവും ബന്ധിപ്പിച്ചിട്ടുണ്ട്.

മിക്കയിടങ്ങളിലും പൈപ്പുകൾ പൊട്ടൽ

റോഡ് നവീകരണത്തെ തുടർന്ന് മിക്കയിടങ്ങളിലും പൈപ്പുകൾ ഭാഗീകമായി തകർന്നിട്ടുണ്ട്. പെരുമ്പെട്ടി മുതൽ വൈദ്യശാലപ്പടി വരെയുള്ള പൈപ്പുകൾ പൂർണമായി തകർന്നു. അമ്പലവയൽ , ചിരട്ടോലി മേഖലയിൽ ഗവ.എൽ.പി സ്കൂളിന് സമീപത്തെ വാൽവുകൾ പൂർണമായി അടച്ചിരിക്കുകയാണ് മേഖലയിൽ പരിശോധന നടത്തി ജലവിതരണം പുന:സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. ജലദൗർലഭ്യം ഉള്ള മേഖലകളിൽ അടക്കം 66 പൊതുടാപ്പുകൾ ഉണ്ടെങ്കിലും പകുതിയിൽ അധികവും പ്രവർത്തനരഹിതമാണ്. ഇതിന്റെ പതിൻമടങ്ങ് ഗാർഹീക ഉപഭോക്താക്കളാണ് ഉള്ളത്.

.......................

ശക്തി കുറഞ്ഞ മോട്ടറുകൾ മാറ്റി പുതിയത് സ്ഥാപിക്കുകയും, സംഭരണി നിർമ്മിക്കുകയും ചെയ്താൽ ജലവിതരണം മെച്ചപ്പെടുത്താൻ കഴിയും.

(നാട്ടുകാർ)

- 35വർഷം പഴക്കമുള്ള പദ്ധതി