മല്ലപ്പള്ളി: കാട്ടുപന്നികളെ വെടിവച്ചു കൊന്നു. കോയിപ്രം പഞ്ചായത്തിലെ ഒന്നാം വാർഡിൽ ചിറ്റേടത്ത് രാജുവിന്റെ കൃഷിസ്ഥലത്ത് നാശം വിതച്ച പന്നിക്കൂട്ടത്തിൽ നാല് കാട്ടുപന്നികളെയാണ് വെടിവച്ച് കൊന്നത്. റാന്നി ഫോറസ്റ്റ് റാപ്പിഡ്ഫോഴ്സിനെ വിവരമറിയിച്ചതിനെ തുടർന്ന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രദീപ് സി.പി യുടെ നേതൃത്വത്തിൽ ബി.എഫ്.ഒ മാരായ നിതിൻ എസ്, രാജേഷ് ഡി,ഫിറോസ് ഖാൻ എന്നിവരും ഷൂട്ടർമാരായ ജോസ് കുന്നുംപുറവും, എബി തോമസും ചേർന്നാണ് പന്നികളെ വെടിവച്ചു കൊന്നത്. നാളുകളായി പന്നിശല്യം രൂക്ഷമാണെന്ന് പഞ്ചായത്ത് അംഗം സണ്ണി ചിറ്റേഴത്തും ലോക്കൽ കമ്മിറ്റി അംഗം സണ്ണി മണലിലും പാരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായത്.